മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് നഗരസഭ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് പിടിയിലായാകുന്നവരില് നിന്ന് ആദ്യതവണ 500 ദിര്‍ഹം പിഴ ഈടാക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ 1000 ദിര്‍ഹമായി വര്‍ധിക്കും.
ദുബായ്: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ക്ക് എതിരെ നഗരസഭ നടപടി കര്‍ശനമാക്കുന്നു. നടപടിയുടെ ഭാഗമായി പിഴ ഏര്‍പ്പെടുത്തി. പിടിയിലാകുന്നവരില്‍ നിന്ന് 500 മുതല്‍ 1000 ദിര്‍ഹം വരെ പിഴ ഈടാക്കും. പൊതുസ്ഥലം മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി നഗരസഭ 700 സ്ഥലങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു.
മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് നഗരസഭ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് പിടിയിലായാകുന്നവരില് നിന്ന് ആദ്യതവണ 500 ദിര്‍ഹം പിഴ ഈടാക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ 1000 ദിര്‍ഹമായി വര്‍ധിക്കും. രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യക്കാരെ ബോധവല്കരിക്കുന്നതിനാണ് വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയുടെ മാലിന്യ നിര്‍മാജന വിഭാഗം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.