Currency

‘ദുബായ് നൗ’: സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം

സ്വന്തം ലേകന്‍Tuesday, May 16, 2017 8:04 pm

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 24 സ്ഥാപനങ്ങളുടെ 55ലേറെ സേവനങ്ങളാണു ദുബായ് നൗ ആപ്പ് വഴി ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. മൊബൈല്‍ ആപ്ലിക്കേഷനിലുള്ള എല്ലാ സര്‍വീസുകളും ദുബായ് നൗ വെബ് സൈറ്റിലും ഉള്‍പ്പെടുത്തും.

ദുബായ്: സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി ആധുനിക സംവിധാനവുമായി ‘ദുബായ് നൗ’ ആപ്പ്. സര്‍ക്കാര്‍ സേവനങ്ങളെ ഒരു പോര്‍ട്ടലില്‍ ഒരുമിപ്പിച്ച് സ്മാര്‍ട് ദുബായ് ഓഫിസ്, ദുബായ് നൗ എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് ആരംഭിച്ചത്. 2015 ല്‍ സ്മാര്‍ട് ദുബായ് ഉദ്ഘാടനം ചെയ്ത സംയോജിത പ്ലാറ്റ്‌ഫോമാണ് ‘ദുബായ് നൗ’ ആപ്പ്. ഇതിനുശേഷമുള്ള സ്മാര്‍ട് ദുബായിയുടെ സേവനത്തിന്റെ പുതിയ ആധുനിക സംവിധാനമാണിത്.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 24 സ്ഥാപനങ്ങളുടെ 55ലേറെ സേവനങ്ങളാണു ദുബായ് നൗ ആപ്പ് വഴി ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. മൊബൈല്‍ ആപ്ലിക്കേഷനിലുള്ള എല്ലാ സര്‍വീസുകളും ദുബായ് നൗ വെബ് സൈറ്റിലും ഉള്‍പ്പെടുത്തും.

പൊതുമേഖല, വ്യവസായം, സന്ദര്‍ശകര്‍ തുടങ്ങി എല്ലാ മേഖലകളിലെയും ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നതാണ് ദുബായ് നൗ എന്ന അധുനിക സംവിധാനം. വീസ, താമസ നടപടികള്‍ തുടങ്ങി 11 വിഭാഗങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x