2.2 കിലോമീറ്റര്‍ കടല്‍ത്തീരം ലഭിക്കുന്ന വിധം 400 ലക്ഷം ചതുരശ്ര അടി വിസത്തിര്ണ്ണത്തിലാണ് ദ്വീപുകള്‍ നിര്‍മിക്കുക. ഫാമിലി ടൂറിസത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികളാവും ഇവിടെ നടപ്പാക്കുക. 2400 ഹോട്ടല്‍ മുറികളും 140 വില്ലകളും ദ്വീപില്‍ നിര്‍മിക്കും. നിലവിലെ വാട്ടര്‍തീം പാര്‍ക്ക് വൈല്‍ഡ് വാദി ദ്വീപിലേക്ക് നീട്ടി ഇരട്ടിശേഷിയുള്ളതാക്കും.
ദുബായ്: ദുബായില്‍ പുതിയ രണ്ട് ദ്വീപുകള്‍ കൂടി വരുന്നു. ലോകപ്രശസ്ത ആഢംബര ഹോട്ടലായ ബുര്‍ജുല്‍ അറബിന് ഇരുവശത്തായാണ് പുതിയ ദ്വീപുകള്‍ നിര്‍മിക്കുന്നത്. മര്‍സ അല്‍ അറബ് എന്ന പേരിലാണ് രണ്ട് ദ്വീപുകള്‍ നിര്‍മിക്കുക. ഈവര്‍ഷം നിര്‍മാണം തുടങ്ങി വന്‍ ടൂറിസം പദ്ധതികളുമായി 2020 ല്‍ ദ്വീപുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പ്രഖ്യാപിച്ചു. 630 കോടി ദിര്‍ഹമാണ് ചെലവ്.
2.2 കിലോമീറ്റര്‍ കടല്‍ത്തീരം ലഭിക്കുന്ന വിധം 400 ലക്ഷം ചതുരശ്ര അടി വിസത്തിര്ണ്ണത്തിലാണ് ദ്വീപുകള്‍ നിര്‍മിക്കുക. ഫാമിലി ടൂറിസത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികളാവും ഇവിടെ നടപ്പാക്കുക. 2400 ഹോട്ടല്‍ മുറികളും 140 വില്ലകളും ദ്വീപില്‍ നിര്‍മിക്കും. നിലവിലെ വാട്ടര്‍തീം പാര്‍ക്ക് വൈല്‍ഡ് വാദി ദ്വീപിലേക്ക് നീട്ടി ഇരട്ടിശേഷിയുള്ളതാക്കും. കടല്‍ ജീവികളെ പരിചയപ്പെടുത്തുന്ന മറൈന്‍ പാര്‍ക്ക്, ഇന്റര്‍നാഷണല്‍ തിയേറ്റര്‍, ആഴക്കടല്‍ സമ്പത്തുകളെ പരിചയപ്പെടുത്തുന്ന പേള്‍ മ്യൂസിയം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.