കഴിഞ്ഞ ഒരു മാസം കൊണ്ട് 978 പേര്‍ക്ക് പിഴ ശിക്ഷ. കഴിഞ്ഞ വര്‍ഷം 12 മാസങ്ങളിലായി 3,723 പേര്‍ക്ക് പിഴ വിധിച്ച സ്ഥാനത്താണ് ഒരു മാസം കൊണ്ട് ഇത്രയേറെ നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ദുബായ്: ട്രാം കടന്നുപോകുന്ന വഴികളിലെ ഗതാഗത നിയമലംഘനങ്ങളില്‍ വര്‍ധന. കഴിഞ്ഞ ഒരു മാസം കൊണ്ട് 978 പേര്‍ക്ക് പിഴ ശിക്ഷ. കഴിഞ്ഞ വര്‍ഷം 12 മാസങ്ങളിലായി 3,723 പേര്‍ക്ക് പിഴ വിധിച്ച സ്ഥാനത്താണ് ഒരു മാസം കൊണ്ട് ഇത്രയേറെ നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് പകരമായി ട്രാം റൂട്ടുകളില്‍ നിരീക്ഷണ കാമറകള്‍ വ്യാപകമാക്കിയിരുന്നു. ഇതാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
പാളങ്ങളില്‍ നില്‍ക്കുകയോ അനധികൃതമായി മുറിച്ചു കടക്കുകയോ ചെയ്ത കാല്‍നടക്കാരാണ് പിഴ ഈടാക്കപ്പെട്ടവരില്‍ 785 പേരും. നിയമം പാലിക്കാതിരുന്ന വാഹന ഡ്രൈവര്‍മാരാണ് 194 പേര്‍. അനുവദനീയമല്ലാത്ത പാതകളിലൂടെ മുറിച്ചു കടക്കുന്ന കാല്‍നടക്കാരില്‍ നിന്ന് 1000 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. ചുവപ്പ് ലൈറ്റ് മറികടന്ന് വാഹനമോടിച്ചാല്‍ 5000 ദിര്‍ഹമാണ് പിഴ.
അതേസമയം സുരക്ഷിതവും കാര്യക്ഷമവുമായി ട്രാം ഗതാഗതം നടത്തുന്നതിന് നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് ദുബായ് പൊലീസ് അധികൃതര്‍ പറഞ്ഞു. നിയമം മറികടക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ 8004353 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെ കൈമാറുകയും വേണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.