
ദുബായ്: സൗദിയില്‍ കൈക്കൂലി സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് കൈക്കൂലി തുകയുടെ പകുതി പാരിതോഷികം. സൗദി അഡ്മിനിസ്ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതികള്‍ അഡ്മിനിസ്ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ശാഖകളില്‍ നേരിട്ട് എത്തി വിവരം നല്‍കുകയോ 980 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് വിവിരം അറിയിക്കുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരാതികള്‍ നല്‍കാം. അധികാര ദുര്‍വിനിയോഗം, പൊതുമുതല്‍ ദുരുപയോഗം, വ്യാജ രേഖാ നിര്‍മാണം, കൈക്കൂലി, എന്നിവ ഉള്‍പ്പെടെയുള്ള പരാതികള്‍ സമര്‍പ്പിക്കാമെന്ന് ദേശീയ അഴിമതി വിരുദ്ധ കമ്മീഷന് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.