
ദുബായ്: ഗള്‍ഫ് ഫുഡ് മേളയില്‍ സന്ദര്‍ശകപ്രവാഹം തുടരുന്നു. 120 രാജ്യങ്ങളില്‍ നിന്നുള്ള 5000 സ്ഥാപനങ്ങളള്‍ അണിനിരക്കുന്ന 22ാമത് ഗള്‍ഫ് ഫുഡിന്റെ രണ്ടാം ദിവസവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഗള്‍ഫ് ഫുഡ് നടക്കുന്നത്. ഭക്ഷ്യ ഉല്‍പന്ന കയറ്റുമതിക്കാരും കച്ചവടക്കാരും മുതല്‍ കൈപ്പുണ്യമുള്ള പാചകവിദഗ്ദര്‍ വരെയായി 90000 പേരാണ് മേളയിലെ പങ്കാളികള്‍.
വിവിധ രാജ്യങ്ങളുടെ സ്റ്റാളുകളില്‍ ജൈവ ഉല്‍പന്നങ്ങള്‍, ആരോഗ്യപ്രാധാന്യം നല്‍കുന്ന പുത്തന്‍ രുചിക്കൂട്ടുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കുന്നു. ദുബായ് ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് മേള ഉദ്ഘാടനം ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.