Currency

ദുബായില്‍ പ്രമേഹ ബോധവത്കരണത്തിനായി കൂട്ടനടത്തം സംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍Sunday, February 26, 2017 11:03 am

ലുലു വാക്ക് ഫോര്‍ വെല്‍നെസ് എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ടനടത്തത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദുബായില്‍ സാബീല്‍ പാര്‍ക്കില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ താല്‍പര്യപൂര്‍വമാണ് ചടങ്ങില്‍ സംബന്ധിച്ചത്.

ദുബായ്: പ്രമേഹ ബോധവത്കരണം ലക്ഷ്യമിട്ട് ദുബായില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ലുലു വാക്ക് ഫോര്‍ വെല്‍നെസ് എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ടനടത്തത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദുബായില്‍ സാബീല്‍ പാര്‍ക്കില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ താല്‍പര്യപൂര്‍വമാണ് ചടങ്ങില്‍ സംബന്ധിച്ചത്.

ദുബായ് സെന്‍ട്രല്‍ ലബോറട്ടറി മേധാവി അബ്ദുര്‍റഹ്മാന്‍ അല്‍ അലി, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ ജെയിംസ് കെ. വര്‍ഗീസ്, ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി മൂത്താസ് അല്‍ ശരീഫ് എന്നിവര്‍ കൂട്ടനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടനടത്തം തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് നടത്തിയത്. റജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമായിരുന്നു. കുട്ടികള്‍ക്കായി വിവിധ വിനോദ പരിപാടികളും ഏര്‍പ്പെടുത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x