
ദുബായ്: യുഎഇയില്‍ മാര്‍ച്ചില്‍ ഇന്ധന വില വര്‍ദ്ധിക്കും. അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാകുന്ന ഇന്ധന വിലയുടെ അടിസ്ഥാനത്തിലാണ് വില വര്‍ധന. നിലവില്‍ രണ്ട് ദിര്‍ഹമുള്ള സൂപ്പര്‍ പെട്രോളിനു 2.3 ദിര്‍ഹമായിരിക്കും പുതുക്കിയ വില. കഴിഞ്ഞ രണ്ട് മാസത്തിലും ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
സ്പെഷ്യല്‍ പെട്രോളിനു മുന്നു ഫീല്‍സ് വര്‍ദ്ധിച്ച് 1.92 ദിര്‍ഹവും ഇപ്ലസ് വില 1.82 ദിര്‍ഹത്തില്‍ നിന്നും 1.85 ലേക്കും വര്ധിച്ചായിരിക്കും മാര്‍ച്ച് മുതല്‍ വിപണിയില്‍ ലഭ്യമാകുകയെന്ന് മന്ത്രാലയം അറിയിച്ചു. ഡീസലിനും മാര്‍ച്ച് മുതല്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.