ദുബായിയെ സ്മാര്‍ട്ട് നഗരമാക്കാന്‍ ലക്ഷ്യമിട്ട് 2014 ല്‍ പ്രഖ്യാപിച്ച 22 പദ്ധതികളില്‍ റോഡ് യാത്ര സുഗമമാക്കുന്ന നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുതല്‍ സ്മാര്‍ട്ട് ബസ് സ്റ്റേഷനുകള്‍ വരെ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍ടിഎ ചെയര്മാന് മതാര്‍ അല്‍ തായര്‍ അറിയിച്ചു.
ദുബായ്: ഡ്രൈവറില്ലാ ബസുകള്‍ ദുബായില്‍ ഉടന്‍ നിരത്തിലിറങ്ങും. പൊതുഗതാഗതത്തിന് കൂടുതല്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഉപയോഗിക്കാനാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. ദുബായിയെ സ്മാര്‍ട്ട് നഗരമാക്കാന്‍ ലക്ഷ്യമിട്ട് 2014 ല്‍ പ്രഖ്യാപിച്ച 22 പദ്ധതികളില്‍ റോഡ് യാത്ര സുഗമമാക്കുന്ന നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുതല്‍ സ്മാര്‍ട്ട് ബസ് സ്റ്റേഷനുകള്‍ വരെ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍ടിഎ ചെയര്മാന് മതാര്‍ അല്‍ തായര്‍ അറിയിച്ചു. 34 പദ്ധതികള്‍ കൂടി നടപ്പാക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ടിഎയുടെ ഡിജിറ്റല്‍ നയവും അധികൃതര്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ പരിശോധനകന്റെ സാന്നിധ്യമില്ലാതെ തന്നെ പൂര്‍ത്തിയാക്കും വിധം ഡ്രൈവിങ് ലൈസന്‍സിനുള്ള മുഴുവന്‍ ടെസ്റ്റുകളും പൂര്‍ണമായി ഇലക്ടോണിക് വല്കരിക്കും. ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ആളെ വഹിച്ച് പറക്കുന്ന ഡ്രോണ്‍ സേവനം അന്താരാഷ്ട്ര സുരക്ഷാ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്നും മതാര്‍ അല്‍ തായര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.