Currency

റോഡ് മുറിച്ചുകടക്കാന്‍ സ്മാര്‍ട്ട് സിഗ്‌നലുകളുമായി ദുബായ്

സ്വന്തം ലേഖകന്‍Friday, January 27, 2017 1:51 pm

റോഡുകള്‍ മുറിച്ചുകടക്കാന്‍ കാല്‍നടക്കാര്‍ ഉണ്ടാകുമ്പോള്‍ മാത്രം നടപ്പാത തുറക്കുകയും അല്ലാത്ത സമയങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്യുന്ന തരത്തിലുള്ള സിഗ്‌നല്‍ സംവിധാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.

ദുബായ്: കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനായി ഇനി സിഗ്‌നലുകളില്‍ കാത്ത് നില്‍ക്കേണ്ടി വരില്ല. റോഡുകള്‍ മുറിച്ചുകടക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് സിഗ്‌നല്‍ സംവിധാനം കൊണ്ടുവരികയാണ് ദുബായ്. റോഡുകള്‍ മുറിച്ചുകടക്കാന്‍ കാല്‍നടക്കാര്‍ ഉണ്ടാകുമ്പോള്‍ മാത്രം നടപ്പാത തുറക്കുകയും അല്ലാത്ത സമയങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്യുന്ന തരത്തിലുള്ള സിഗ്‌നല്‍ സംവിധാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.

റോഡ് മുറിച്ചുകടക്കാന്‍ കൂടുതല്‍ പേരുണ്ടെങ്കില്‍, അതിനനുസരിച്ച് കൂടുതല്‍ സമയമനുവദിക്കാനും ഈ സംവിധാനത്തില്‍ സാധിക്കും. സെന്‍സറുകളുടെ സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം സാധ്യമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച പെഡസ്ട്രിയന്‍ സിഗ്‌നലുകള്‍ വിജയമായതോടെ കൂടുതല്‍ മേഖലകളില്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍ടിഎ.

സ്മാര്‍ട് സെന്‍സറുകളുള്ള നൂതന സംവിധാനം വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്‍പായി നടപ്പാതയിലും ചുവപ്പ്, പച്ച സിഗ്‌നല്‍ ലൈന്‍ തെളിയും. ഏത് സിഗ്നലാണ് തെളിഞ്ഞിരിക്കുന്നത് എന്നറിയാന്‍ നിലവിലുള്ളതു പോലെ സിഗ്‌നല്‍ ലൈറ്റിലേക്കു നോക്കേണ്ടതില്ല. ഇതു സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നാണു വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x