Currency

ദുബായില്‍ അയ്യായിരം പേരുടെ കരാട്ടെ പ്രകടനം

സ്വന്തം ലേഖകന്‍Wednesday, February 1, 2017 12:58 pm

അയ്യായിരം പേരാണ് കരാട്ടെ പ്രകടനത്തില്‍ പങ്കെടുക്കുന്നത്. യുഎഇ ദേശീയ കായിക ദിനമായ ഫെബ്രുവരി പതിനാറിന് ദുബായ് പോലീസ് ഒഫീസേഴ്‌സ് ക്ലബ്ബിലാണ് പ്രകടനം. ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന കരാട്ടെ അഭ്യാസത്തിന് വേദിയൊരുക്കുന്നത് യുഎഇ കരാട്ടെ ഫെഡറേഷനാണ്.

ദുബായ്: ലോക റിക്കാര്‍ഡ് നേടാന്‍ ലക്ഷ്യമിട്ട് ദുബായില്‍ കരാട്ടെ പ്രകടനം നടത്തുന്നു. അയ്യായിരം പേരാണ് കരാട്ടെ പ്രകടനത്തില്‍ പങ്കെടുക്കുന്നത്. യുഎഇ ദേശീയ കായിക ദിനമായ ഫെബ്രുവരി പതിനാറിന് ദുബായ് പോലീസ് ഒഫീസേഴ്‌സ് ക്ലബ്ബിലാണ് പ്രകടനം. ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന കരാട്ടെ അഭ്യാസത്തിന് വേദിയൊരുക്കുന്നത് യുഎഇ കരാട്ടെ ഫെഡറേഷനാണ്.

ജപ്പാന്റെ പേരിലുള്ള റിക്കാര്‍ഡാണ് ദുബായ് മറികടക്കാനൊരുങ്ങുന്നത്. നാലായിരത്തോളം പേര്‍ അണിനിരന്നതായിരുന്നു ജപ്പാന്റെ കരാട്ടെ പ്രകടനം. ഇന്ത്യ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള അഭ്യാസികളാകും പങ്കെടുക്കുകയെന്ന് യുഎഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റായ ജനറല്‍ നാസര്‍ അബ്ദുല്‍ റസാക്ക് അല്‍ റസൂക്കി അറിയിച്ചു.

ചടങ്ങ് വീക്ഷിക്കാന്‍ പതിനയ്യായിരത്തിലധികം കാണികള്‍ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x