ലോകത്ത് ഏറ്റവുമധികം പേര് സന്ദര്‍ശിച്ച നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് ദുബായ്. കഴിഞ്ഞ വര്‍ഷം 1.49 കോടി സന്ദര്‍ശകരാണ് ഇവിടെയത്തെിയത്. മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനം വര്‍ധനവാണിത്.
ദുബായ്: ടൂറിസം മേഖലയില്‍ പ്രധാന സാന്നിധ്യമായി ദുബായ് മാറുന്നു. ലോകത്ത് ഏറ്റവുമധികം പേര് സന്ദര്‍ശിച്ച നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് ദുബായ്. കഴിഞ്ഞ വര്‍ഷം 1.49 കോടി സന്ദര്‍ശകരാണ് ഇവിടെയത്തെിയത്. മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനം വര്‍ധനവാണിത്. അതേസമയം തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വരവില്‍ 13 ശതമാനം വര്‍ധനയാണുള്ളത്.
2020നകം പ്രതിവര്‍ഷം രണ്ടു കോടി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം വിഭാവനം ചെയ്ത ടൂറിസം തന്ത്രങ്ങള്‍ ഫലം കാണുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജി.സി.സി രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. മികച്ച വാണിജ്യ സംവിധാനങ്ങളും വിനോദകേന്ദ്രങ്ങളും താമസ-ഗതാഗത സൗകര്യങ്ങളുമാണ് ദുബായിയെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.