Currency

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒന്നാം സമ്മാനം മലയാളിക്ക്

സ്വന്തം ലേഖകന്‍Sunday, January 29, 2017 11:34 am

ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. കണ്ണൂര്‍ തലശ്ശേരിക്കടുത്ത് പുല്ലൂക്കര സ്വദേശി മേലേടത്ത് അബ്ദുല്‍ ലത്തീഫാണ് ഒന്നരലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസിനും ഇന്‍ഫിനിറ്റി കാറിനും അര്‍ഹനായത്.

ദുബായ്: 34 ദിവസം നീണ്ടുനിന്ന വ്യാപാര മാമാങ്കമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പരിസമാപ്തി. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. കണ്ണൂര്‍ തലശ്ശേരിക്കടുത്ത് പുല്ലൂക്കര സ്വദേശി മേലേടത്ത് അബ്ദുല്‍ ലത്തീഫാണ് ഒന്നരലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസിനും ഇന്‍ഫിനിറ്റി കാറിനും അര്‍ഹനായത്. കറാമയില്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ 28 വര്‍ഷമായി അക്കൗണ്ടന്റാണ് ലത്തീഫ്.

കാഷ് പ്രൈസും കാറും കൂടി മൊത്തം മൂന്നുലക്ഷം ദിര്‍ഹം (55.6 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തത്തുല്യമായ തുക) മൂല്യം വരും. ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ ലത്തീഫ് സമ്മാനം ഏറ്റുവാങ്ങി. 2016 ഡിസംബര്‍ 26 നാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ 22ാമത് ഡിഎസ്എഫ് ആരംഭിച്ചത്.

ഫെസ്റ്റിവല്‍ കാലയളവില്‍ ദുബായ് ഷോപ്പിംഗ് മാള്‍ ഗ്രൂപ്പ് പത്ത് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി നല്‍കിയത്. എന്നാല്‍ മുന്‍കാല ഫെസ്റ്റിവലുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ 24 മണിക്കൂറും നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് മേളയാണ് ക്രമീകരിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x