Currency

ദുബായ് ബീച്ചുകള്‍ സ്മാര്‍ട്ടാകുന്നു

സ്വന്തം ലേഖകന്‍Sunday, January 29, 2017 9:12 am

കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ഡ്രസിംഗ് റൂമുകള്‍ക്ക് നവീനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ് ഭരണകൂടം. പനയുടെ ആകൃതി തോന്നിക്കുന്ന ഈ കെട്ടിടം ഫ്രീ വൈഫൈ സൗകര്യമുള്ള സോളാര്‍ ഹബ്ബുകള്‍ കൂടിയാണ്.

ദുബായ്: ബീച്ചുകള്‍ സ്മാര്‍ട്ടാക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ഡ്രസിംഗ് റൂമുകള്‍ക്ക് നവീനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ് ഭരണകൂടം. പനയുടെ ആകൃതി തോന്നിക്കുന്ന ഈ കെട്ടിടം ഫ്രീ വൈഫൈ സൗകര്യമുള്ള സോളാര്‍ ഹബ്ബുകള്‍ കൂടിയാണ്.

പുരുഷനും സ്ത്രീയ്ക്കും പ്രത്യേകം ഡ്രസിംഗ് റൂമുകള്‍ തയാറാക്കിയിട്ടുണ്ട്. ഒരാള്‍ മുറിയില്‍ പ്രവേശിച്ചതിന് ശേഷം അഞ്ച് മിനിറ്റ് ഇടവേളയില്‍ പ്രതികരണമൊന്നും ഇല്ലെങ്കില്‍ അലാറം അടിക്കുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ ഡ്രസിംഗ് റൂം ഉം സക്കീം ബീച്ചില്‍ തിങ്കളാഴ്ച സ്ഥാപിച്ചു. അധികം വൈകാതെ ദുബായിലെ എല്ലാ ബീച്ചുകളിലും ഇത് സ്ഥാപിക്കപ്പെടും.

കെട്ടിടത്തിലേക്ക് ആവശ്യമുള്ള വൈദ്യുതിയും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജവും ഇവിടെ നിന്നും ലഭ്യമാകും. ബീച്ചില്‍ എത്തുന്നവര്‍ക്ക് രാത്രിയില്‍ നീന്താനുള്ള അവസരവും ഇത് നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x