ധനികര്‍ ഇഷ്ടപ്പെടുന്ന ലോകത്തിലെ മികച്ച 50 നാടുകള്‍ എന്ന സര്‍വ്വേയില്‍ ശേഖരിച്ച വിവരങ്ങളില്‍ രണ്ടു ഗള്‍ഫ് രാജ്യങ്ങള്‍ മുന്നില്‍. ആഗോള റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാഗമായി ആല്‍ഫ സിറ്റീസാണ് സര്‍വ്വേ നടത്തിയത്.
ദുബായ്: കോടീശ്വരന്മാരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ് മാറുന്നു. ധനികര്‍ ഇഷ്ടപ്പെടുന്ന ലോകത്തിലെ മികച്ച 50 നാടുകള്‍ എന്ന സര്‍വ്വേയില്‍ ശേഖരിച്ച വിവരങ്ങളില്‍ രണ്ടു ഗള്‍ഫ് രാജ്യങ്ങള്‍ മുന്നില്‍. ആഗോള റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാഗമായി ആല്‍ഫ സിറ്റീസാണ് സര്‍വ്വേ നടത്തിയത്.
ലോകധനികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ 36ാമത് സ്ഥാനമാണ് ദുബായിക്കുള്ളത്. കുവൈത്ത് 42ാമത് സ്ഥാനത്തും അബുദാബി 50ാമത് സ്ഥാനത്തുമാണ് ഉള്ളത്. മതവിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള മനോഭാവം, പാശ്ചാത്യ നാടുകളോട് ഇണങ്ങുന്ന ജീവിതശൈലി, ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങള്‍, ബിസിനസ്/ ടൂറിസം മേഖലയുടെ വികസനം എന്നിവയാണ് ദുബായിയെ നിക്ഷേപ സൗഹൃദ പ്രദേശമായി കണക്കാനുള്ള കാരണങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.