മത്സ്യബന്ധനബോട്ടുകള്‍, ജെറ്റ് സ്കി, വാണിജ്യാടിസ്ഥാനത്തില്‍ ഓടുന്ന പായക്കപ്പലുകള്‍, ചരക്കുവസ്തുക്കള്‍ കടത്തുന്ന മരക്കപ്പല്‍, 35 മീറ്ററിലേറെ നീളമുള്ള യാത്രാബോട്ടുകള്‍ എന്നിവയ്ക്ക് കനാലിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദുബായ്: ദുബായ് കനാലിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. മത്സ്യബന്ധനബോട്ടുകള്‍, ജെറ്റ് സ്കി, വാണിജ്യാടിസ്ഥാനത്തില്‍ ഓടുന്ന പായക്കപ്പലുകള്‍, ചരക്കുവസ്തുക്കള്‍ കടത്തുന്ന മരക്കപ്പല്‍, 35 മീറ്ററിലേറെ നീളമുള്ള യാത്രാബോട്ടുകള്‍ എന്നിവയ്ക്ക് കനാലിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കാണ് കനത്ത പിഴ ശിക്ഷ.
കനാലില്‍ സുരക്ഷിതമല്ലാത്തതു കാരണമാണു സാഹസിക യാത്രക്ക് ഉപയോഗിക്കുന്ന ജെറ്റ് സ്കി വിലക്കുന്നതെന്നും അതേസമയം ചെറിയ ബോട്ടുകള്‍, ഉല്ലാസ നൗകകള്‍ എന്നിവ അനുവദിക്കുമെന്നും ആര്‍.ടി.എ ജലഗതാഗത വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഫലാസി വ്യക്തമാക്കി. ഗതാഗതം നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനുമായാണ് നിയത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ദുബായ് മാരിറ്റൈം സിറ്റി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ അമീര്‍ അലിയും അറിയിച്ചു.
അമിത വേഗതയിൽ ഓടുന്ന ജലയാനങ്ങൾക്ക് 2000 ദിനാർ വരെ പിഴ ചുമത്തുന്നതുമായിരിക്കും. ഒഴുകുന്ന ഭക്ഷണശാല, വിനോദസഞ്ചാരികള്‍ക്കുള്ള പായക്കപ്പലുകള്‍ എന്നിവ കനാലിൽ അനുവദിക്കുന്നതായിരിക്കും. നവംബര്‍ 9ന് തുറന്ന കനാലില്‍ നിലവിൽ ആര്‍.ടി.എ ഫെറി, ജല ടാക്സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. രാവിലെ 10, ഉച്ചക്ക് 12, വൈകീട്ട് 5.30 എന്നിങ്ങനെയാണ് സര്‍വീസ് സമയം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.