Currency

ഗാര്‍ഹിക സുരക്ഷ ഉറപ്പാക്കാന്‍ കാമ്പെയിനുമായി ദുബായ് നഗരസഭ

സ്വന്തം ലേഖകൻThursday, November 24, 2016 8:54 am

വീട്ടില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങൾ ആധാരമാകിയുള്ള ഇന്‍സ്റ്റലേഷനുകള്‍ നഗരസഭയിലും പൊതുകേന്ദ്രങ്ങളിലും സ്ഥാപിക്കും. സ്കൂളുകളില്‍ ബോധവത്കരണ ഇത് സംബന്ധിച്ച പരിപാടികളും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ദുബായ്: ഗാര്‍ഹിക സുരക്ഷ ഉറപ്പാക്കാന്‍ കാമ്പെയിനുമായി ദുബായ് നഗരസഭ. വീട്ടില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങൾ ആധാരമാകിയുള്ള ഇന്‍സ്റ്റലേഷനുകള്‍ നഗരസഭയിലും പൊതുകേന്ദ്രങ്ങളിലും സ്ഥാപിക്കും. സ്കൂളുകളില്‍ ബോധവത്കരണ ഇത് സംബന്ധിച്ച പരിപാടികളും നടത്തുമെന്ന് അധികൃതർ അറിയിച്ചു. നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത കഴിഞ്ഞ ദിവസം കാമ്പെയിൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ കളിസ്ഥലങ്ങളും കളിപ്പാട്ടങ്ങളും സുരക്ഷിതമാണ് എന്ന് ഉറപ്പാക്കലാണ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള പ്രഥമ നടപടിയെന്ന് നഗരസഭ അധികൃതർ പറഞ്ഞു. കുട്ടികള്‍ കളിക്കുന്ന സമയത്ത് മുതിര്‍ന്നവരുടെ ശ്രദ്ധയുണ്ടാവണം. നീന്താന്‍ പോകുമ്പോള്‍ ലൈഫ് ജാക്കറ്റും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും നിര്‍ബന്ധമായും വേണം. നീന്തല്‍ കുളത്തിനരികില്‍ കുഞ്ഞുങ്ങള്‍ കളിക്കുന്നത് തടയണം.

കുട്ടികള്‍ വീഴുന്നത് ഒഴിവാക്കാന്‍ ബാല്‍ക്കണികളിലും കോണികളിലും ജനലുകളിലും സുരക്ഷാ പടികള്‍ സ്ഥാപിക്കണം, കൂര്‍ത്ത ഉപകരണങ്ങള്‍ സുരക്ഷിതമായ സ്ഥാനത്ത് സൂക്ഷിക്കണം, വീടും ടോയ്ലറ്റുകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും  കീടനാശിനികളും സുരക്ഷാ മുന്‍കരുതലുകളോടെ ഉപയോഗിക്കണം തുടങ്ങിയ നിരവധി നിര്‍ദേശങ്ങൾ നഗരസഭ മുന്നോട്ടുവെക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x