നാലു മാസത്തിലേറെ നീണ്ട അധ്വാനത്തിലൂടെ 5 ലക്ഷത്തോളം പുതിയ പൂക്കള്‍, ചെടികള്‍ എന്നിവ കൊണ്ടാണ് കൂറ്റന്‍ വിമാന മോഡലിന് അലങ്കാര പൊലിമ പകര്‍ന്നിരിക്കുന്നത്.
ദുബായ്: പൂക്കള്‍ കൊണ്ടലങ്കരിച്ച ലോകത്തെ ഏറ്റവും വലിപ്പം കൂടിയ വിമാനമായ എ380 ന്റെ മോഡല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പൂക്കളുടെ ഉദ്യാനമായ ദുബൈയിലെ മിറാക്കിള്‍ ഗാര്‍ഡനിലാണ് ഈ പുതിയ വിസ്മയം. നാലു മാസത്തിലേറെ നീണ്ട അധ്വാനത്തിലൂടെ 5 ലക്ഷത്തോളം പുതിയ പൂക്കള്‍, ചെടികള്‍ എന്നിവ കൊണ്ടാണ് കൂറ്റന്‍ വിമാന മോഡലിന് അലങ്കാര പൊലിമ പകര്‍ന്നിരിക്കുന്നത്. പരിസ്ഥിതിയോടുള്ള എമിറേറ്റ്‌സിന്റെ പ്രതിബദ്ധത കൂടിയാണ് ഈ സംരംഭത്തില്‍ ഏര്‍പ്പെടാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മുപ്പത് ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് വിമാനത്തിന്റെ മാതൃക തയാറാക്കിയത്. 200 ഓളം പേര്‍ ഇതിനായി ദിവസങ്ങള്‍ ജോലി ചെയ്തു. വിമാനത്തിന്റെ നീളം ഏതാണ്ട് 72 മീറ്ററോളം വരും. വാല്‍ ഭാഗം മാത്രം 24 മീറ്ററും. അലങ്കാര വിമാനത്തെ അടുത്തു കാണുന്നതു മുഖേന അതിന്റെ വൈപുല്യം സന്ദര്‍ശകര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ മാസം 27ന് മിറാക്കിള്‍ ഗാര്‍ഡനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് പൂക്കളാല്‍ അലങ്കരിച്ച വിമാനരൂപം നേരില്‍ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.