ദുബൈയ് പാര്‍ക്ക്‌സ് ആന്റ് റിസോര്‍ട്ടിനോട് അനുബന്ധിച്ചാണ് ബോളിവുഡ് പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യ ബോളിവുഡ് തീം പാര്‍ക്കാണിത്. ഉത്സവ സമാനമായ അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം.
ദുബായ്: ലോകത്തിലെ ആദ്യത്തെ ബോളിവുഡ് തീം പാര്‍ക്ക് ദുബൈയില്‍ തുറന്നു. നൃത്തച്ചുവടുകളുമായി ഉത്സവ അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ദുബൈയ് പാര്‍ക്ക്‌സ് ആന്റ് റിസോര്‍ട്ടിനോട് അനുബന്ധിച്ചാണ് ബോളിവുഡ് പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യ ബോളിവുഡ് തീം പാര്‍ക്കാണിത്. ഉത്സവ സമാനമായ അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം.
ബോളിവുഡ് ബൊളവാഡ്, മുംബൈ ചൗക്ക്, റസ്റ്റിക് റവീന്‍, റോയല്‍ പ്ലാസ, ബോളിവുഡ് ഫിലിം സ്റ്റുഡിയോസ് എന്നിങ്ങനെ അഞ്ച് സോണുകളാക്കിയാണ് പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഷോലെ, ദബാംഗ്, രാവണ്‍, ക്രിഷ്, ലഗാന്‍ എന്നീ ഹിന്ദി സിനിമകളുമായി ബന്ധപ്പെട്ട റൈഡുകളും ത്രീഡി ഷോകളും ഫോര്‍ ഡി തീയറ്റര്‍ റൈഡുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുള്ള അവസരമാണ് ഇവിടെ.
850 പേര്‍ക്ക് ഇരിക്കാവുന്ന രാജ്മഹല്‍ തീയറ്ററാണ് ബോളിവുഡ് പാര്‍ക്കിലെ മറ്റൊരു ആകര്‍ഷണം. ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ കരകൗശല വസ്തുക്കളും മറ്റും വാങ്ങാനുള്ള അവസരവുമുണ്ട്. ബോളിവുഡ് പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് അഞ്ച് സ്റ്റേജുകളിലായി ഇന്ത്യന്‍ ന്നൃത്തം ആസ്വദിക്കാം. നൃത്തം അഭ്യസിക്കാനുള്ള ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.