യുഎഇയിലെ പ്രമുഖ നഗരങ്ങളായ ദുബായ് അബുദാബി എന്നിവിടങ്ങളിൽ വാടകനിരക്ക് കുറയുന്നതായി റിപ്പോർട്ട്.
ബീബോ എന്ന പേരിലുള്ള സ്മാര്‍ട് പേമെന്റ് സംവിധാനം പഴ്സിലോ കീശയിലോ കരുതിയാല്‍ തന്നെ ടിക്കറ്റ് തുക ഈടാക്കപ്പെടുന്ന സംവിധാനമാണിത്.
എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന നോല്‍ കാര്‍ഡുകള്‍ വഴി അടുത്ത വർഷം മുതൽ സാധനങ്ങളും വാങ്ങാം.
ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പന്ത്രണ്ട് ഇടങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത്.
വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് കണ്ണാടി സ്വദേശി ശിവന് നഷ്ടപരിഹാരമായി ദുബായ് പ്രാഥമിക കോടതി വിധിച്ച ആറു ലക്ഷം ദിര്‍ഹം (1.08 കോടി രൂപ) അപ്പീല്‍ കോടതിയും ശരിവെച്ചു. ഇതോടെ ഇടതുകാൽ മുറിച്ചുമാറ്റപ്പെട്ട ശിവന് നഷ്ടപരിഹാര തുക ലഭിക്കുമെന്ന് ഉറപ്പായി. ആറു ലക്ഷം ദിര്‍ഹം 9 ശതമാനം പലിശയോടുകൂടി ശിവന് കൈമാറണമെന്നാണ് വിധി.
ആഗോളതലത്തിൽ നടത്തിയ പഠനഫലമനുസരിച്ച് ദുബായിലെ തൊഴിലാളികളുടെ ശരാശരി ജോലിസമയം ആഴ്ചയിൽ 42.4 മണിക്കൂറാണ്. വേതനത്തോട് കൂടിയ അവധി നൽകുന്നതിൽ ദുബായ് ആണു മുന്നിൽ.
ദുബായിൽ മലയാളിയുടെ കാറിൽ നിന്നും 1,92,000 ദിര്‍ഹം കവർന്നു. ഏകദേശം മുപ്പത്തിയഞ്ച് ലക്ഷം ഇന്ത്യൻ രൂപ വരുമിത്. കാറിന്റെ ചില്ല് തകർത്തായിരുന്നു മോഷണം.
ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഓൺലൈൻ വഴി മാത്രമാക്കി നിജപ്പെടുത്തുന്നു. നവംബര്‍ 27 മുതൽ ആര്.ടി.എയുടെ ഉപഭോക്തൃ സേവന കൗണ്ടറുകളില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കൽ സൗകര്യം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.
33 മില്യൺ ദിർഹം വിലയുള്ള ദുബായി നമ്പർ പ്ലേറ്റ് ഇന്ത്യൻ വംശജനായ വ്യവസായി സ്വന്തമാക്കി. ഏതാണ്ട് 60 കോടി ഇന്ത്യൻ രൂപ വരുമിത്. ബല്‍വീന്ദര്‍ സഹാനിയാണ് ഡി5 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ നേടിയത്.
ദുബായ്: ദുബായി വാട്ടര്‍ കനാല്‍ പദ്ധതി അടുത്ത മാസം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന് ദുബായി ആര്‍ടിഎ അറിയിച്ചു. ദുബൈ ക്രീക്കിനെ അറേബ്യന്‍ ഗള്‍ഫുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ബിസിനസ് ബേ മുതല്‍ അറേബ്യന്‍ ഗള്‍ഫ് വരെ 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കനാല്‍ നിര്‍മ്മിക്കുന്നത്. കനാലിന്റെ ഇരുകരകളിലുമായി ആറുകിലോമീറ്റര്‍ ദൂരത്തില്‍ വിനോദ, ഷോപ്പിങ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. എണ്‍പത് മുതല്‍ 120 മീറ്റര്‍ വരെയാണ് കനാലിന്റെ വീതി. ആറുമീറ്റര്‍ താഴ്ചയുള്ള കനാലിലൂടെ യാത്രാ ബോട്ടുകള്‍ […]