Currency

ദുബായിൽ പന്ത്രണ്ടിടങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നു

സ്വന്തം ലേഖകൻWednesday, October 19, 2016 9:49 am

ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പന്ത്രണ്ട് ഇടങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത്.

ദുബായ്: ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായി പന്ത്രണ്ട് ഇടങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നു. ദുബായ് മാള്‍, മദീനത്ത് ജുമൈറ, മാള്‍ ഓഫ് ദി എമിറേറ്റസ്, ദുബായ് വിമാനത്താവളം തുടങ്ങി ജനത്തിരക്ക് കൂടുതലുള്ള മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും ഉള്‍പ്പെടെ സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ദുബായ് മെട്രോയുടെ മുഴുവന്‍ സ്റ്റേഷനുകൾക്ക് പുറമെ ദുബായ് കൈറ്റ് ബീച്ച്,  ജുമൈറ ബീച്ച്‌ റസിഡന്‍റ്സ് , നാദി അല്ഖൂസ് എ4, ല്പെയ്സ്, ദേര സിറ്റി സെന്‍റര്‍, തുടങ്ങിയവയാണ് സൗജന്യ വൈഫൈ സേവനം ലഭിക്കുന്ന മറ്റിടങ്ങൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x