യുഎഇയിലെ പ്രമുഖ നഗരങ്ങളായ ദുബായ് അബുദാബി എന്നിവിടങ്ങളിൽ വാടകനിരക്ക് കുറയുന്നതായി റിപ്പോർട്ട്.
ദുബായ്: യുഎഇയിലെ പ്രമുഖ നഗരങ്ങളായ ദുബായ് അബുദാബി എന്നിവിടങ്ങളിൽ വാടകനിരക്ക് കുറയുന്നതായി റിപ്പോർട്ട്. റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റായ ബൈഅത്ത് ഡോട്ട് കോം ആണ് ഇത് സംബന്ധിച്ച പഠനഫലം പുറത്തു വിട്ടിരിക്കുന്നത്. വാടകക്കാരുടെ എണ്ണം കുറഞ്ഞതും വീടുവിൽപ്പന കൂടിയതുമാണ് ഇതിനു കാരണം.
അബൂദബിയിലെ വാടക നിരക്ക് നാലുശതമാനം ഇടിഞ്ഞപ്പോള്‍ ദുബൈയില്‍ രണ്ട് ശതമാനം കുറഞ്ഞു. അതേസമയം വണ്‍ ബെഡ് റൂം അപ്പാര്‍ട്ട്മെന്റുകളുടെ വാടകയില്‍ എട്ട് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ദുബായിൽ സ്റ്റുഡിയോ ഫ്ലാറ്റുകളുടെ നിരക്കില്‍ രണ്ട് ശതമാനവും ടു ബെഡ് റൂമുകളുടെ നിരക്കില്‍ ഒരു ശതമാനവും കുറവുണ്ടായിട്ടുണ്ട്.
അബൂദബിയില്‍ സ്റ്റുഡിയോ ഫ്ലാറ്റുകളുടെ നിരക്കിലും വണ്‍ബെഡ്റൂം ഫ്ലാറ്റുകളുടെ നിരക്കിലും ആറ് ശതമാനം കുറവുണ്ടായി. അപ്പാര്‍ട്ടുമെന്റുകളും വില്ലകളും മാസതവണകള്‍ അടച്ച് സ്വന്തമാക്കാന്‍ കഴിയുന്ന ഫ്രീഹോള്‍ഡ് പദ്ധതികള്‍ വ്യാപകമായതും വാടകനിരക്ക് കുറയാൻ കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.