ബീബോ എന്ന പേരിലുള്ള സ്മാര്‍ട് പേമെന്റ് സംവിധാനം പഴ്സിലോ കീശയിലോ കരുതിയാല്‍ തന്നെ ടിക്കറ്റ് തുക ഈടാക്കപ്പെടുന്ന സംവിധാനമാണിത്.
ദുബായ്: നോല്‍ കാര്‍ഡ് പഞ്ച് ചെയ്യാതെ, നേരെ വാഹനത്തില്‍ കയറിയിറങ്ങാന്‍ അനുവദിക്കുന്ന ഇലക്‌ട്രോണിക് സ്മാര്‍ട് പേമെന്റ് സംവിധാനമൊരുക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. ബീബോ എന്ന പേരിലുള്ള സ്മാര്‍ട് പേമെന്റ് സംവിധാനം പഴ്സിലോ കീശയിലോ കരുതിയാല്‍ തന്നെ ടിക്കറ്റ് തുക ഈടാക്കപ്പെടുന്ന സംവിധാനമാണിത്.
ജൈറ്റക്സ് മേളയില്‍ പദ്ധതിയുടെ വിശദാംശങ്ങൾ ആർടിഐ അവതരിപ്പിക്കുകയുണ്ടായി. എളുപ്പം കയറിയിറങ്ങാം എന്നര്‍ഥം വരുന്ന ബി-ഇന്‍/ബി-ഔട് എന്ന സങ്കല്പത്തില്‍ നിന്നാണ് പദ്ധതിക്ക് ‘ബിബോ’ എന്ന പേര് നൽകിയിരിക്കുന്നതെന്ന് ട്രാന്‍സ്പോര്‍ടേഷന്‍ സിസ്റ്റം ഡയറക്ടര്‍ ആദില്‍ ശാക്കിരി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.