Currency

ദുബായിലെ തൊഴിലാളികളുടെ ശരാശരി ജോലിസമയം ആഴ്ചയിൽ 42.4 മണിക്കൂർ

സ്വന്തം ലേഖകൻWednesday, October 12, 2016 12:14 pm

ആഗോളതലത്തിൽ നടത്തിയ പഠനഫലമനുസരിച്ച് ദുബായിലെ തൊഴിലാളികളുടെ ശരാശരി ജോലിസമയം ആഴ്ചയിൽ 42.4 മണിക്കൂറാണ്. വേതനത്തോട് കൂടിയ അവധി നൽകുന്നതിൽ ദുബായ് ആണു മുന്നിൽ.

ദുബായ്: ദുബായിൽ തൊഴിൽ കണ്ടെത്താൻ മറ്റൊരു കാരണം കൂടി. ആഗോളതലത്തിൽ നടത്തിയ പഠനഫലമനുസരിച്ച് ദുബായിലെ തൊഴിലാളികളുടെ ശരാശരി ജോലിസമയം ആഴ്ചയിൽ 42.4 മണിക്കൂറാണ്. ഇതനുസരിച്ച് ഒരു വർഷത്തിൽ 2,035.2 മണിക്കൂറാണ് ദുബായിൽ തൊഴിലെടുക്കുന്ന ഒരാൾക്ക് തൊഴിൽ സ്ഥലത്ത് ചെലവഴിക്കേണ്ടി വരുന്നത്. വേതനത്തോട് കൂടിയ അവധി നൽകുന്നതിലാകട്ടെ ദുബായ് ആണു മുന്നിൽ.

യുഎഇയിലെ തൊഴിൽ മന്ത്രാലയത്തിന്റെ നിബന്ധന അനുസരിച്ച് ദിവസവും എട്ട് മണിക്കൂറുകളും ആഴ്ചയിൽ 48 മണിക്കൂറുമാണ് പരമാവധി ജോലിസമയം എന്നിരിക്കെയാണ് ദുബായിലെ വിവിധ കമ്പനികൾ അതിൽ കുറവ് സമയം മാത്രമേ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുള്ളൂ എന്ന് വരുന്നത്. ഇതാകട്ടെ അവരുടെ സ്വകര്യജീവിതത്തിനു ഏറെ സഹായകമാകുകയും ചെയ്യുന്നു.

ലോകത്തിലെ പ്രധാന നഗരങ്ങളിൽ ഹോങ്കോംഗിലാണ് തൊഴിലാളികൾക്ക് കൂടുതൽ സമയം തൊഴിൽ ചെയ്യേണ്ടി വരുന്നത്. 50.1 മണിക്കൂൂർ ഇവിടെയുള്ളവർക്ക് ശരാശരി ഒരാഴ്ചയിൽ തൊഴിൽ ചെയ്യേണ്ടി വരുമ്പോൾ മുംബൈ, മെക്സിക്കോ, ഡൽഹി എന്നിവിടങ്ങളിൽ ഇത് യഥാക്രമം 43.8, 43.5, 42.6 മണിക്കൂറാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x