33 മില്യൺ ദിർഹം വിലയുള്ള ദുബായി നമ്പർ പ്ലേറ്റ് ഇന്ത്യൻ വംശജനായ വ്യവസായി സ്വന്തമാക്കി. ഏതാണ്ട് 60 കോടി ഇന്ത്യൻ രൂപ വരുമിത്. ബല്‍വീന്ദര്‍ സഹാനിയാണ് ഡി5 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ നേടിയത്.
ദുബായ്: 33 മില്യൺ ദിർഹം വിലയുള്ള ദുബായി നമ്പർ പ്ലേറ്റ് ഇന്ത്യൻ വംശജനായ വ്യവസായി സ്വന്തമാക്കി. ഏതാണ്ട് 60 കോടി ഇന്ത്യൻ രൂപ വരുമിത്. ബല്‍വീന്ദര്‍ സഹാനിയാണ് ഡി5 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ നേടിയത്. തന്റെ റോള്‍സ് റോയ്സ് കാറിന് വേണ്ടിയാണ് സഹാനി, ഭീമന്‍ തുക മുടക്കി ഡി5 നമ്പര്‍ സ്വന്തമാക്കിയത്.
ഒരു മില്യൺ ദിർഹം നൽകി മറ്റൊരു നമ്പറും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ 80 നമ്പർ പ്ലേറ്റുകളാണ് ഇത്തവണ ലേലത്തിൽ വിറ്റുപോയത്. ഫാൻസി നമ്പറുകൾ സ്വന്തമാക്കുക സഹാനിയുടെ പതിവാണ്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ ഒ9 എന്ന നമ്പർ പത്തു ലക്ഷം ദിര്‍ഹം നൽകി ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.