Currency

ദുബായി വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഉദ്ഘാടനം അടുത്തമാസം

സ്വന്തം ലേഖകൻSunday, October 9, 2016 12:15 pm

ദുബായ്: ദുബായി വാട്ടര്‍ കനാല്‍ പദ്ധതി അടുത്ത മാസം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന് ദുബായി ആര്‍ടിഎ അറിയിച്ചു. ദുബൈ ക്രീക്കിനെ അറേബ്യന്‍ ഗള്‍ഫുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ബിസിനസ് ബേ മുതല്‍ അറേബ്യന്‍ ഗള്‍ഫ് വരെ 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കനാല്‍ നിര്‍മ്മിക്കുന്നത്.

കനാലിന്റെ ഇരുകരകളിലുമായി ആറുകിലോമീറ്റര്‍ ദൂരത്തില്‍ വിനോദ, ഷോപ്പിങ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. എണ്‍പത് മുതല്‍ 120 മീറ്റര്‍ വരെയാണ് കനാലിന്റെ വീതി. ആറുമീറ്റര്‍ താഴ്ചയുള്ള കനാലിലൂടെ യാത്രാ ബോട്ടുകള്‍ സുഗമമായി സഞ്ചരിക്കും. വിനോദ സഞ്ചാര ബോട്ടുകളും കനാലിലൂടെ ഭാവിയില്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x