
ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ചികിത്സ വേണ്ടാത്ത രോഗികള്‍ക്കുള്ള വെര്‍ച്വല്‍ പരിശോധനാ സംവിധാനം ദുബായിലെ രണ്ട് ആസ്റ്റര്‍ ആശുപത്രികളിലും നടപ്പാക്കി. ആശുപത്രിയില്‍ എത്താതെ തന്നെ രോഗികള്‍ക്ക് ഡോക്ടറുടെ പരിചരണം ലഭിക്കാനും മരുന്നുകള്‍ വീട്ടില്‍ എത്തിക്കാനും ഇതിലൂടെ കഴിയും. ലാബ് പരിശോധനയ്ക്കുള്ള സാംപിളുകളും വീടുകളില്‍ വന്നു ശേഖരിക്കും. ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ മുഴുവന്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനും ഇതിലൂടെ ലഭ്യമാക്കും.
സാധാരണ ചികിത്സ തേടിയിരുന്നവര്‍ക്ക് ഇപ്പോള്‍ ആശുപത്രി സന്ദര്‍ശിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ് വെര്‍ച്വല്‍ പരിശോധന. ഇല്കട്രോണിക്‌സ് പ്രിസ്‌ക്രിപ്ഷനും ചികിത്സാ പ്ലാനും ലഭ്യമാക്കുമെന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യുഎഇ സിഇഒ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.