
ദുബായ്: പകര്‍ച്ചാവ്യാധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് യു.എ.ഇ മന്ത്രിസഭ. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കി. ഇത്തരം നിയമലംഘനത്തിന് ഇരുപതിനായിരം ദിര്‍ഹമാണ് പിഴ.
ആരോഗ്യഅതോറിറ്റികളുടെ അംഗീകാരമില്ലാത്ത ഒരു ആരോഗ്യവിവരവും വ്യക്തികളും, മാധ്യമങ്ങളും പങ്കുവെക്കരുത് എന്നാണ് നിയമം അനുശാസിക്കുന്നത്. ഇക്കാര്യം ആരോഗ്യമന്ത്രാലയം വക്താവ് വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. അതിനിടെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കിയ ഫീല്‍ ആശുപത്രി വിലയിരുത്താന്‍ ദുബായ് കിരീടാവാകാശി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.