
ദുബായ്: കോവിഡ് 19 സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായുള്ള നിയന്ത്രണത്തെ തുടര്‍ന്ന് അടച്ച അമര്‍ സെന്ററുകള്‍ ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെയായിരിക്കും ദുബായിലെ വീസാ സേവനങ്ങള്‍ക്കുള്ള അമര്‍ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.
എന്നാല്‍, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം അമര്‍ സെന്ററുകളില്‍ ഉപയോക്താക്കള്‍ സേവനങ്ങള്‍ക്ക് എത്തണ്ടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.