ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ ദുബായ് മാള്‍ 28നു തുറക്കും. ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10വരെയാണു പ്രവേശനം. സന്ദര്‍ശകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മാള്‍ അധികൃതര്‍ അറിയിച്ചു.
പാര്‍ക്കിങ് മേഖലകളിലടക്കം പതിവായി അണുനശീകരണം നടത്തും. സന്ദര്‍ശകര്‍ മാര്‍ഗനിര്‍ദശങ്ങള്‍ പാലിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കില്ല. സന്ദര്‍ശകര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ ‘ദുബായ് മാള്‍’ ആപ്പില്‍ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.