
ദുബായ്: ഗോ എയര്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സര്‍വ്വീസ് ആരംഭിക്കുന്നു. ഈ മാസം 26നാണ് സര്‍വീസ് ആരംഭിക്കുന്നത്. പുലര്‍ച്ചെ 12.20ന് ദുബായ് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പറന്നുയരുന്ന വിമാനം 05.35ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് രാത്രി 7.05ന് പുറപ്പെടുന്ന വിമാനം 9.55ന് ദുബായിലിറങ്ങും.
അല്‍ നബൂദ ട്രാവല്‍ ആന്റ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. മിതമായ നിരക്കില്‍ മികച്ച ഉപഭോക്തൃ സേവനത്തോടെ വടക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര വാണിജ്യ കേന്ദ്രമായ കണ്ണൂരിനെ ദുബായിയുമായി ബന്ധപ്പെടുത്തുകയാണ് തങ്ങളെന്ന് ഗോ എയര്‍ അല്‍ നബൂദ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരില്‍ നിന്ന് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഗോ എയര്‍ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.