Currency

ഹാല ടാക്‌സി സെപ്റ്റംബറോടെ ദുബായ് നിരത്തുകളിലേക്ക്

സ്വന്തം ലേഖകന്‍Sunday, July 21, 2019 5:53 pm

ദുബായ്: ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും ഇ-ടാക്‌സി കമ്പനി കറീമും ഒന്നിച്ച് ‘ഹാല’ സംവിധാനം നടപ്പാക്കും. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹാല ടാക്‌സി സെപ്റ്റംബറോടെ ദുബായ് നിരത്തുകളിലിറങ്ങും. കഴിഞ്ഞ ദിവസമാണ് ഹാല സംവിധാനം ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ഹാല ഉദ്ഘാടനം ചെയ്തത്.

ടാക്‌സി സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നടപടികളാണ് ആര്‍.ടി.എ സ്വീകരിച്ചു വരുന്നത്. തീര്‍ത്തും സുഗമവും സുതാര്യവുമായിരിക്കും ‘ഹാല’യുടെ പ്രവര്‍ത്തനമെന്ന് അല്‍ തായര്‍ അറിയിച്ചു.

ദുബായ് ടാക്‌സിയുടെ ഇ-ടാക്‌സി സര്‍വീസ് മേയില്‍ 2000 ടാക്‌സികള്‍ ഉപയോഗിച്ച് ആരംഭിച്ചിരുന്നു. കറീം ആപ്പുപയോഗിച്ചായിരുന്നു ആവശ്യക്കാര്‍ ഇതിനായി ബുക്ക് ചെയ്തിരുന്നത്. ഏറെ വിജയകരമായിരുന്നു പദ്ധതി. ബുക്ക് ചെയ്യുന്നവരുടെ അരികില്‍ അഞ്ച് മിനിറ്റിനുള്ളില്‍ ടാക്‌സി എത്തുന്നു എന്നതായിരുന്നു ഇ ടാക്‌സിയുടെ പ്രത്യേകത. എന്നാല്‍ ‘ഹാല’ എത്തുക വെറും മൂന്നു മിനിറ്റിനുള്ളിലായിരിക്കും എന്ന മികവുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x