
ദുബായ്: ഷാര്‍ജയിലേക്കുള്ള ഗതാഗത തടസ്സത്തിന് പ്രധാന പരിഹാരമായി ട്രിപ്പോളി റോഡ് അടുത്ത മാസം അവസാനം തുറക്കും. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും എമിറേറ്റ്‌സ് റോഡിനെയും ബന്ധിപ്പിച്ച് 12 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ട്രിപ്പോളി റോഡ് തുറക്കുന്നതോടെ ഇവിടുത്തെ 30% ഗതാഗത തടസ്സവും പരിഹരിക്കപ്പെടുമെന്ന് ആര്‍ടിഎ(ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്) അധികൃതര്‍ വ്യക്തമാക്കി.
ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനു പുറമെ അല്‍ വര്‍ഖ, മിര്‍ദിഫ് എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കും. റബാദ്, നാദ് അല്‍ ഹമര്‍ റോഡ് എന്നിവിടങ്ങളിലേക്കു കടക്കുന്നതും സുരക്ഷിതമാക്കും. 500 ദശലക്ഷം ദിര്‍ഹമാണ് പദ്ധതി ചെലവ്. നാല് ഇന്റര്‍ ചെയ്ഞ്ചുകളും ഒരു ടണലും മൂന്നു പാലങ്ങളും ഉള്‍പ്പെട്ടതാണ് നിര്‍മാണം. മണിക്കൂറില്‍ 12000 വാഹനങ്ങള്‍ക്ക് ഇരുദിശകളിലേക്കും പോകാവുന്ന രീതിയിലാണ് റോഡ് നിര്‍മാണം.
അടുത്ത സമയത്തു തുറന്ന എയര്‍പോര്‍ട് റോഡ്, അല്‍ അമര്‍ദി- അല്‍ ഖവനീജ് ഇടനാഴികള്‍ക്കും അല്‍ അവീര്‍-റാസ് അല്‍ ഖോര്‍ ഇടനാഴിക്കും സമാന്തരമായാവും പുതിയ റോഡ് വരുന്നത്. ട്രിപ്പോളി റോഡിനെയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന ഫ്‌ലൈ ഓവറിന്റെ നിര്‍മാണവും 92% പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.