
ദുബായ്: പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും ദുബായിലെ ബിസിനസ് പ്രമുഖനുമായ ഭരത് ഭായ് ഷാ അന്തരിച്ചു. 87 വയസായിരുന്നു. സ്വദേശമായ ഗുജറാത്തിലെ രാജ്‌കോട്ടിലായിരുന്നു അന്ത്യം. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിനായി നിരവധി സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ഭരത് ഭായ് എന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
60 വര്‍ഷത്തോളമായി പ്രവാസിയായ ഭരത് ഭായ് യുഎഇക്ക് പുറമെ സൗദി, യമന്‍ എന്നിവിടങ്ങളിലും സാമൂഹികരംഗത്ത് സജീവായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.