
ദുബായ്: ഈദ് അവധിയുടെ ഭാഗമായി ദുബായില്‍ ആറ് ദിവസത്തെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒഴികെ മുഴുവന്‍ പാര്‍ക്കിങ് മേഖലകള്‍ക്കും ഇളവ് ബാധകമായിരിക്കും. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ഒമ്പത് വ്യാഴാഴ്ച വരെയാണ് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നഗരത്തില്‍ സൗജന്യ പാര്‍ക്കിങ് ആനുകൂല്യം പ്രഖ്യാപിച്ചത്.
തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച ആയതിനാല്‍ തുടര്‍ച്ചയായ ആറ് ദിവസം നഗരവാസികള്‍ക്ക് സൗജന്യ പാര്‍ക്കിങ് ഉപയോഗപ്പെടുത്താം. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ അഞ്ച് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ രണ്ട് വരെ റെഡ് ലൈനില്‍ മെട്രോ സര്‍വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ അടുത്തദിവസം പുലര്‍ച്ചെ രണ്ട് വരെ മെട്രോ സേവനമുണ്ടാകും.
ഗ്രീന്‍ലൈനില്‍ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ അഞ്ചരക്ക് സര്‍വീസ് തുടങ്ങി പുലര്‍ച്ചെ രണ്ടിന് അവസാനിപ്പിക്കും. ഗ്രീന്‍ലൈനില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ രാത്രി രണ്ടുവരെയും മെട്രോ സര്‍വീസുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.