
ദുബായ്: നിസ്സാര പ്രശ്നങ്ങള്‍ക്കും അനാവശ്യ കാര്യങ്ങള്‍ക്കും 999 എന്ന നമ്പരിലേക്കു വിളിക്കുന്നവരുടെ എണ്ണം പെരുകുന്നതായി ദുബായ് പൊലീസ്. പലപ്പോഴും ഇതു മൂലം അടിയന്തര സേവനം വേണ്ടവര്‍ക്ക് കിട്ടാതെ വരുന്നുണ്ട്. അത്യാഹിത ഘട്ടത്തില്‍ മാത്രമെ 999 എന്ന നമ്പര്‍ ഉപയോഗിക്കാവൂ എന്നും അല്ലാത്തപ്പോള്‍ 901 എന്ന നമ്പരിലേക്കു വിളിച്ച് സേവനം ആവശ്യപ്പെടാമെന്നും ദുബായ് പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ കമല്‍ ബുട്ടി അല്‍ സുവെയ്ദി അറിയിച്ചു.
901 എന്ന നമ്പരിലേക്ക് വിളികള്‍ പ്രോത്സാഹിപ്പിക്കാനായി ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 999 എന്ന അടിയന്തര നമ്പരിലേക്കു ദുബായ് പൊലീസിനു ലഭിച്ചത് 535109 ഫോണ്‍ വിളികളാണ്. എന്നാല്‍ ഇതില്‍ 75% അത്യാഹിത സ്വഭാവം ഇല്ലാത്തതായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.