Currency

വിദ്യാര്‍ഥികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ‘അധീദക്’ ആപ്പ്

സ്വന്തം ലേഖകന്‍Friday, May 24, 2019 4:22 pm

ദുബായ്: അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരസ്പരം ആശയവിനിമയം എളുപ്പമാക്കുന്ന ഫാമിലി സ്‌കൂള്‍ ആപ്ലിക്കേഷന്‍(അധീദക്) പുറത്തിറക്കി. സഹവാസം, പെരുമാറ്റം, പാഠ്യ നിലവാരം, മത്സര ക്ഷമത തുടങ്ങി കുട്ടിയെപ്പറ്റിയുള്ള ഏതു വിവരവും അപ്പപ്പോള്‍ കൈമാറാം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ലോഗിന്‍ സംവിധാനമുണ്ട്. ദിവസവും പഠിപ്പിച്ച പാഠഭാഗങ്ങള്‍ ആപ്പില്‍ ലഭ്യമാകും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സാന്നിധ്യത്തിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. അന്നന്ന് കുട്ടികള്‍ വീട്ടില്‍നിന്നു ചെയ്യേണ്ട കാര്യങ്ങളും ആപ്പില്‍ അറിയാം. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള നിര്‍ദേശങ്ങളും അറിയിപ്പുകളുണ്ടാകും. കുട്ടിയുടെ ഒഴിവു സമയ വിനോദങ്ങള്‍ രേഖപ്പെടുത്താം. കുട്ടികളുടെ സമഗ്ര വളര്‍ച്ചയാണു ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x