പ്രത്യേക നിക്ഷേപ നിധി രൂപീകരിക്കുകയും കമ്പനി ഉടമയും ജീവനക്കാരും നിശ്ചിത വിഹിതം നല്‍കുമാറാണ് പദ്ധതി നടത്തിപ്പ്. ഇങ്ങനെ ശേഖരിക്കുന്ന തുക വിവിധ മേഖലകളില്‍ നിക്ഷേപിക്കും. അതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചായിരിക്കും പെന്ഷന് വിതരണം. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചേക്കും.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി. ശൈഖ ശൈഖ ബിന്ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ശൈഖ് ഹംദാന്‍ ജീവതസഖിയാക്കിയത്.
യു.എ.ഇയില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും പരിശോധിക്കാന്‍ വിദേശികള്‍ക്ക് ഇനി മുതല്‍ ആറ് മാസത്തെ താല്കാലിക വിസ അനുവദിക്കും. താല്കാലിക വിസയില്‍ എത്തി കമ്പനി രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇവര്‍ക്ക് എമിറേറ്റ്സ് ഐഡിയും ലഭ്യമാക്കും.
ദുബായിയുടെ ഹൃദയ ഭാഗങ്ങളായ ബര്‍ദുബായിലും കരാമയിലും അപാര്ട്മെന്റുകളുടെയും ഫ്ലാറ്റുകളുടെയും വാടക 20 മുതല്‍ 25% വരെ കുറയുന്നെന്നാണു വിവരം. മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന തിരക്കേറിയ പ്രദേശങ്ങളാണ് കരാമയും ബര്‍ദുബായിയും.
ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാന്‍ രണ്ടു വര്‍ഷം മുമ്പ് ദുബായ് നഗരസഭ തുടക്കമിട്ട ഫുഡ്ബാങ്ക് പദ്ധതി റമദാനില്‍ നിരവധി പേര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. അഞ്ച് ശാഖകളിലേക്ക് വളര്‍ന്ന ഫുഡ്ബാങ്ക് ഇതുവരെ 8000 ടണ്ണോളം ഭക്ഷണമാണ് ആവശ്യക്കാരിലേക്ക് എത്തിച്ചത്.
ശസ്ത്രക്രിയയെ തുടര്‍ന്നു മുംബൈ സ്വദേശിനി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ബെറ്റീസ് കേക്ക് ടെയിസ്റ്റിലൂടെ പ്രശസ്തയായ ബെറ്റി റിതാ ഫെര്‍ണാണ്ടസ് ആണു മരിച്ചത്. ബെറ്റി റിതാ ഫെര്‍ണാണ്ടസ് ഈ മാസം 9ന് ഇടുപ്പിനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചതായി അല്‍ സഹ്റ ആശുപത്രി സിഇഒ ഡോ.മൊഹായം അബ്ദുല്‍ ഗനിയാണ് അറിയിച്ചത്.
എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല് നഹ്യാന് റോഡ് എന്നിവയെ ബന്ധിപ്പിച്ച് അല്‍ അവീറിനും അല്‍ ഖവാനീജിനുമിടയിലെ യാത്രാസമയം വെറും 45 സെക്കന്‍ഡുകളായി കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇവിടെ സിഗ്നല്‍ ജംഗ്ഷനുകള്‍ സ്ഥാപിക്കുന്നതിന് പുറമെ രണ്ട് ലൈനുകളുള്ള മേല്പാലവും നിര്‍മിക്കും.
നവജാത ശിശുക്കള്‍ക്ക് കാലതാമസമില്ലാതെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ നടപടി. പൂര്‍ണവളര്‍ച്ചയെത്താതെ പിറക്കുന്ന കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു. ജനിച്ച് 30 ദിവസം വരെ അമ്മയുടെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ കുട്ടി ഉള്‍പ്പെടും.
10-ാം വാര്‍ഷികത്തോടനുബന്ധിച്ച് www.comeflydubaiwithus.com എന്ന വെബ്സൈറ്റും കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഫ്ലൈ ദുബായിയുടെ വിമാനങ്ങളില്‍ ഇതിനകം യാത്ര ചെയ്തിട്ടുളളവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ ഈ വെബ്സൈറ്റിലൂടെ പങ്കുവയ്ക്കാം. കമ്പനി തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് ദുബായിലേക്കും തിരിച്ചുമുളള ഇക്കണോമി ക്ലാസ് ടിക്കറ്റ് സമ്മാനമായി ലഭിക്കും.
അക്കാദമിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ആദ്യ മേധാവിയായി സാറ ബിന്ത് യൂസഫ് ആല് അമീറിയെ നിയമിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂമാണ് ദുബായ് ഫ്യൂച്ചര്‍ അക്കാദമിയുടെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെ പ്രഖ്യാപിച്ചത്.