Currency

നവജാത ശിശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

സ്വന്തം ലേഖകന്‍Thursday, May 9, 2019 2:19 pm

ദുബായ്: നവജാത ശിശുക്കള്‍ക്ക് കാലതാമസമില്ലാതെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ നടപടി. പൂര്‍ണവളര്‍ച്ചയെത്താതെ പിറക്കുന്ന കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു. ജനിച്ച് 30 ദിവസം വരെ അമ്മയുടെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ കുട്ടി ഉള്‍പ്പെടും. അതുകഴിഞ്ഞാല്‍ കുട്ടിക്കു പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

കുടുംബത്തിലെ മറ്റുള്ളവര്‍ക്കുള്ള അതേ ആനുകൂല്യങ്ങള്‍ കുട്ടിക്കും ഉറപ്പാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാകും പദ്ധതി നടപ്പാക്കുക. ഇതിനായി വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി ധാരണയിലെത്തും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക പാക്കേജുകളും പരിഗണനയിലാണ്. നിശ്ചയദാര്‍ഢ്യമുള്ള വിഭാഗക്കാരുടെ ദന്തചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതും ആലോചിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x