
ദുബായ്: നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാന്‍ 500 ദശലക്ഷം ദിര്‍ഹമിന്റെ പദ്ധതിക്ക് കരാര്‍ നല്കി. ‘ഖവാനീജ് കൊറിഡോര്‍ പ്രോജക്ട്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഖവാനീജ്, അല്‍ അവീര്‍ മേഖലയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ദുബായ് ആര്.ടി.എ കരാര്‍ നല്‍കിയത്.
എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല് നഹ്യാന് റോഡ് എന്നിവയെ ബന്ധിപ്പിച്ച് അല്‍ അവീറിനും അല്‍ ഖവാനീജിനുമിടയിലെ യാത്രാസമയം വെറും 45 സെക്കന്‍ഡുകളായി കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇവിടെ സിഗ്നല്‍ ജംഗ്ഷനുകള്‍ സ്ഥാപിക്കുന്നതിന് പുറമെ രണ്ട് ലൈനുകളുള്ള മേല്പാലവും നിര്‍മിക്കും.
ഖവാനീജില്‍ അറേബ്യന്‍ സെന്ററിനടുത്ത് നടപ്പാലവും നിര്‍മിക്കും. ഇതോടെ കാല്‍നടക്കാര്‍ക്കും യാത്ര സുഗമമാകും. 23 കിലോമീറ്റര്‍ നീളത്തില്‍ സര്‍വീസ് റോഡും പദ്ധതിയുടെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.