Currency

ഫ്‌ലൈ ദുബായ്ക്ക് പത്ത് വയസ്സ്: അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഭാഗ്യശാലികള്‍ക്ക് വിമാനടിക്കറ്റ് സമ്മാനം

സ്വന്തം ലേഖകന്‍Wednesday, May 8, 2019 12:50 pm

 ദുബായ്: ദുബായ് ആസ്ഥാനമായ ഫ്‌ലൈ ദുബായ് 10ാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2009 ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ലൈ ദുബായിക്ക് 10 വര്‍ഷം കൊണ്ട് 47 രാജ്യങ്ങളിലെ 90 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകളാരംഭിക്കാന്‍ സാധിച്ചതായി ഫ്‌ലൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു.

10-ാം വാര്‍ഷികത്തോടനുബന്ധിച്ച് www.comeflydubaiwithus.com എന്ന വെബ്‌സൈറ്റും കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഫ്‌ലൈ ദുബായിയുടെ വിമാനങ്ങളില്‍ ഇതിനകം യാത്ര ചെയ്തിട്ടുളളവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ പങ്കുവയ്ക്കാം. കമ്പനി തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് ദുബായിലേക്കും തിരിച്ചുമുളള ഇക്കണോമി ക്ലാസ് ടിക്കറ്റ് സമ്മാനമായി ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x