
ദുബായ്: ശസ്ത്രക്രിയയെ തുടര്‍ന്നു മുംബൈ സ്വദേശിനി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ബെറ്റീസ് കേക്ക് ടെയിസ്റ്റിലൂടെ പ്രശസ്തയായ ബെറ്റി റിതാ ഫെര്‍ണാണ്ടസ് ആണു മരിച്ചത്. ബെറ്റി റിതാ ഫെര്‍ണാണ്ടസ് ഈ മാസം 9ന് ഇടുപ്പിനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചതായി അല്‍ സഹ്‌റ ആശുപത്രി സിഇഒ ഡോ.മൊഹായം അബ്ദുല്‍ ഗനിയാണ് അറിയിച്ചത്.
ശസ്ത്രക്രിയയുടെ പുരോഗതി അപ്പപ്പോള്‍ തങ്ങള്‍ യുവതിയുടെ കുടുംബത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ബെറ്റി റിതയ്ക്ക് ഭര്‍ത്താവും രണ്ടും മക്കളുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.