
ദുബായ്: ഗ്രാറ്റുവിറ്റിക്ക് പകരം യു.എ.ഇയില്‍ പ്രവാസികള്‍ക്ക് പങ്കാളിത്ത പെന്ഷന് പദ്ധതി ഏര്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയില്‍. പ്രത്യേക നിക്ഷേപ നിധി രൂപീകരിക്കുകയും കമ്പനി ഉടമയും ജീവനക്കാരും നിശ്ചിത വിഹിതം നല്‍കുമാറാണ് പദ്ധതി നടത്തിപ്പ്. ഇങ്ങനെ ശേഖരിക്കുന്ന തുക വിവിധ മേഖലകളില്‍ നിക്ഷേപിക്കും. അതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചായിരിക്കും പെന്ഷന് വിതരണം. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചേക്കും.
യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് പഠിക്കാന്‍ നേരത്തെ സര്‍ക്കാര്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമര്‍പ്പിച്ച നിര്ദേശങ്ങളിലാണ്പങ്കാളിത്ത പെന്ഷന് പദ്ധതിയുള്ളത്. കഴിഞ്ഞ ദിവസം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി അതോറിറ്റി അധികൃതര്‍ ചര്‍ച്ചയും നടത്തി.
ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി പരിഗണനക്കു വരുന്നത്. പുതിയ പദ്ധതിയിലൂടെ ആശ്രിതര്‍ക്ക് തൊഴില്‍ സംവരണവും ഉറപ്പുവരുത്തുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദു റഹ്മാന് അല്‍ അവാര് പറഞ്ഞു. നിലവിലെ ഗ്രാറ്റുവിറ്റി ഇല്ലാതാകുമെങ്കിലും സമ്പാദ്യം ഉറപ്പുനല്‍കുന്ന 12 പദ്ധതികളില്‍ അനുയോജ്യമായതു വിദേശികള്‍ക്ക് തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ടാകും. എന്നാല്‍ ജീവനക്കാര്‍ക്ക് താല്പര്യമുണ്ടെങ്കില് മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.