
ദുബായ്: ലോകത്തെ ആദ്യ കടലാസ് രഹിത നഗരമെന്ന പദവി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ദുബായ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്താണ് കടലാസ് ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നത്. 2021 ഡിസംബര്‍ പന്ത്രണ്ടിന് ആദ്യ പേപ്പര്‍ രഹിത നഗരമായി ദുബായിയെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ദുബായ് പൊലീസ്, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ഡിപ്പാര്‍ട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ്, ലാന്‍ഡ് ഡിപ്പാര്‍ട്മെന്റ്, ഡിപ്പാര്‍ട്മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കോമേഴ്സ് മാര്‍ക്കറ്റിങ് എന്നീ വകുപ്പുകളിലെ പേപ്പര്‍ ഉപയോഗം 57 ശതമാനമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രതിവര്‍ഷം 64 ദശലക്ഷം കടലാസുപയോഗിച്ചിരുന്ന സ്ഥാനത്ത് 37 ദശലക്ഷമായി കുറഞ്ഞു. വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി യോജിച്ചതും ലളിതവുമായ സോഫ്റ്റ്വെയറുകളും മൊബൈല്‍ ആപ്പുകളും തയ്യാറാക്കിയാണ് വകുപ്പുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത്. സ്വകാര്യമേഖലയും ഉടന്‍ കടലാസ് രഹിതമാക്കുമെന്നു സ്മാര്‍ട്ട് ദുബായ് ഡയറക്ടര്‍ ജനറല്‍ ആയിഷ ബിന്ത് ബുട്ടി ബിന്‍ ബിഷര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.