Currency

10 ഇയര്‍ ചലഞ്ചില്‍ ഫോട്ടോകള്‍ പങ്കുവെച്ച് യുഎഇ ഭരണാധികാരിയുടെ മകളും

സ്വന്തം ലേഖകന്‍Monday, January 21, 2019 12:55 pm

ദുബായ്: പഴയ ചിത്രങ്ങളും ഒരു പതിറ്റാണ്ടിലെ മാറ്റങ്ങളും പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് 10 ഇയര്‍ ചലഞ്ച്. ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ പല സെലിബ്രിറ്റികളും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

പത്തിന് പകരം തന്റെ ഇരുപത് വര്‍ഷത്തെ മാറ്റം വ്യക്തമാക്കുന്ന മൂന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മൈസാ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് മൈസ തന്റെ മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് പോസ്റ്റ് ചെയ്തത്.

cha


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x