
ദുബായ്: യുഎഇ സര്‍ക്കാര്‍ ആദ്യബാച്ച് ദീര്‍ഘകാലവിസ അനുവദിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് ഡിസ്റ്റിങ്ങ്ക്ഷന്‍ ജേതാക്കളായ 20 വിദേശികള്‍ക്കാണ് ആദ്യമായി ദീര്‍ഘകാലവിസ അനുവദിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അക്കാദമി ഓഫ് സയന്റിസ്റ്റിന്റെ വാര്‍ഷികയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്പതിലധികം ശാസ്ത്രജ്ഞര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിവും താത്പര്യവുമുള്ള പ്രതിഭകളെ മുന്നോട്ട് കൊണ്ടുവരാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് നൂതന ശാസ്ത്രവകുപ്പ് മന്ത്രി സാറ ബിന്‍ത് യൂസഫ് അല്‍ അമീരി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ദീര്‍ഘകാലവിസ അനുവദിക്കാന്‍ യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
നിക്ഷേപകര്‍, വ്യവസായികള്‍, വിദഗ്ധര്‍, ശാസ്ത്ര വൈജ്ഞാനികമേഖലകളിലെ ഗവേഷകര്‍ എന്നിവര്‍ക്ക് ദീര്‍ഘകാലവിസ ലഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍കൂടി നല്‍കിക്കൊണ്ടാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. വ്യവസായികള്‍ക്കും വിവിധ മേഖലകളിലെ വിദഗ്ധര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പലതാണ്. ഇതനുസരിച്ചാണ് 20 പേര്‍ക്കാണ് ദീര്‍ഘകാലവിസ അനുവദിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.