
ദുബായ്: ഫ്ളൈ ദുബായിയുടെ ദുബായ്- കോഴിക്കോട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നിനാണ് സര്‍വീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്. ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 1.45ന് കോഴിക്കോട്ടെത്തും.
കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്നവിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും. 2017 ഒക്ടോബറില്‍ കോഡ് ഷെയറിങ്ങിലൂടെ എമിറേറ്റസും ഫ്ളൈ ദുബായിയും തമ്മിലുളള പങ്കാളിത്തം കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഈ വര്‍ഷം ശക്തിപ്പെടുത്തും. കഴിഞ്ഞവര്‍ഷം ഇരുവിമാനക്കമ്പനികളിലുമായി കോഡ്ഷെയര്‍ സര്‍വീസുകള്‍ വഴി 84 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രചെയ്തത് 32 ലക്ഷം പേരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.