
ദുബായ്: സര്‍ക്കാറിന്റെയും എമിറേറ്റുകളുടെയും 47 വിവിധ ക്ഷേമഫസേവന പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും ലഭ്യമാവും വിധം ദുബായ് നഗരസഭയുടെ അല്‍ കിഫാഫ് സെന്ററില്‍ സ്മാര്‍ട് ഹാള്‍ ആരംഭിച്ചു. ജാഫിലിയ മെട്രോ സ്‌റ്റേഷന് സമീപത്തുള്ള ഈ കേന്ദ്രത്തിലെത്തിയാല്‍ ദുബായ് പൊലീസ്, ആര്‍.ടി.എ, റാസല്‍ഖൈമ സര്‍ക്കാര്‍, ഷാര്‍ജ നഗരസഭ, അജ്മാന്‍ സീവറേജ് വകുപ്പ്, പബ്ലിക് പ്രോസിക്യുഷന്‍, ഫ്‌ലൈദുബായ്, എയര്‍ അറേബ്യ, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക്, ഫേവ, സാലിക്, നോല്‍, ഇദിര്‍ഹം, അബൂദബി നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി, അല്‍ഐന്‍ ഡിസ്ട്രിബ്യുഷന്‍ കമ്പനി, നാഷനല്‍ ബോണ്ട്‌സ്, ബൈതുല്‍ ഖൈര്‍ സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ലഭ്യമാവും.
പ്രാദേശികഫഫെഡറല്‍ വകുപ്പുകളുടെ ഇത്രയധികം സേവനങ്ങള്‍ ഒരേ കുടക്കീഴില്‍ 24 മണിക്കൂറും ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യസ്ഥാപനമാണിതെന്ന് കിഫാഫ് സെന്റര്‍ മേധാവി നൂറ അല്‍ സവാല്‍ഹി പറഞ്ഞു. നഗരസഭാ സേവന കേന്ദ്രങ്ങള്‍ ഹാപ്പി ദുബായ് എന്ന സങ്കല്‍പ്പം സാധ്യമാക്കുന്നതിനുള്ള സ്ഥാപനങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.