
ദുബായ്: ദുബായില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് റീടെയില്‍ കോഴ്സിന് സ്കോളര്‍ഷിപ്പ് നല്കുന്നു. ദുബായ് ടൂറിസം വകുപ്പിനു കീഴിലെ ദുബായ് കോളജ് ഓഫ് ടൂറിസം, ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ചാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. 20 വിദ്യാര്‍ഥികള്‍ക്കാണ് സിറ്റി ഒഫ് ഗോള്‍ഡ് സ്കോളര്‍ഷിപ്പ് ലഭിക്കുക. സ്വദേശി വിദ്യാര്‍ഥികള്‍ക്കും ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവന്‍ ഫീസും ഫണ്ടില്‍ നിന്ന് നല്‍കും. പഠനം പൂര്‍ത്തിയായവര്‍ക്ക് ഡി.ജി.ജെ.ജി ശൃംഖലയിലെ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. ഇംഗ്ലീഷ് പരിജ്ഞാനവും മറ്റും പരിശോധിക്കുന്ന എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരെ പ്രഖ്യാപിക്കുക.
ദുബായിയെ ഒന്നാം നിര വിനോദ സഞ്ചാര വിപണന കേന്ദ്രമാക്കിത്തീര്ക്കുവാന് പൊതുസ്വകാര്യമേഖല നടത്തുന്ന കൂട്ടായ മുന്നേറ്റത്തിന്റെ സുപ്രധാന പദ്ധതികളിലൊന്നാണ് സിറ്റി ഒഫ് ഗോള്‍ഡ് സ്കോളര്‍ഷിപ്പെന്ന് ദുബായ് ടൂറിസം പാര്‍ട്ണര്‍ഷിപ്പ് സി.ഇ.ഒ ലൈല സുഹൈല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.