
ദുബായ്: ദുബായ് ഇന്റര്‍ നാഷണല്‍ സിറ്റി (ഡി.ഐ.സി) നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന രണ്ട് മേല്‍പാലങ്ങള്‍ അടുത്താഴ്ച തുറന്നുകൊടുക്കും. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 14 മുതല്‍ ഇതുവഴി ഗതാഗതം അനുവദിക്കും. ഡി.ഐ.സിയില്‍ നിന്ന് അല്‍ അവീര്‍ റോഡില്‍ ഹത്ത ഭാഗത്തേക്ക് എത്തുന്നതാണ് ഒരു മേല്‍പാലം.
ഡി.ഐ.സിയില്‍ നിന്ന് ദുബായ് ഡൗണ്‍ ടൗണിലേക്കുള്ളതാണ് അടുത്തത്. ഡി.ഐ.സിയുടെ നിര്‍മാതാക്കളായ നഖീലുമായി ചേര്‍ന്നാണ് പാലങ്ങള്‍ നിര്‍മിച്ചത്. മണിക്കൂറില്‍ 1000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും വിധമാണ് ഡി.ഐ.സിയില്‍ നിന്ന് ഡൗണ്‍ടൗണിലേക്കുള്ള പാലം നിര്‍മിച്ചിരിക്കുന്നത്.
ഹത്തയില്‍ നിന്ന് വരുന്നവര്‍ക്ക് അല്‍ അവീര്‍ റോഡ് വഴി എളുപ്പത്തില്‍ ഡ്രാഗണ്‍ മാര്‍ട്ടിലേക്കും ഇന്റര്‍നാഷ്ണല്‍ സിറ്റിയിലേക്കും വരാനും സഹായകരമാണ്. പാലങ്ങളുടെ അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. വാര്‍സന്‍ റോഡില്‍ സ്ഥാപിച്ച ഇരട്ടവരി മേല്‍പാലവും പദ്ധതിയുടെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.